എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, January 29, 2008

പ്രണാമം..



യവനികയ്ക്കുള്ളില്‍ മറഞ്ഞ ആ അതുല്യ നടന് പ്രണാമം........

Friday, January 25, 2008

കണ്ടാ.... കണ്ടാ....



കണ്ടാ... കണ്ടാ... അരമന പത്രം ഉന്നത വിദ്യാഭ്യാസ റിപ്പോര്‍ട്ടിനെതിരെ മുഖപ്രസംഗത്തിലൂടെ ആദ്യ വെടി പൊട്ടിച്ചു. ഇനി പണിക്കര്‍ ചേട്ടനും, നടേശന്‍ അനിയനും, കുഞ്ഞാലി കുട്ടിയും ഇറങ്ങാനിരിക്കുന്നു.....

Thursday, January 24, 2008

കണ്ട് അറിയണം...



ഉവ്വേയ് , മി. നടേശന്‍ ഉള്‍പ്പടെ എല്ലാ മത-സാമുദായിക നേതാക്കളും ഇപ്പ സമ്മതിക്കും...
കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ചേട്ടാ...
കെ.ഇ.ആര്‍. കൊണ്ട് ഞമ്മന്റെ അടപ്പ് ഇളക്കാന്‍ നോക്കീട്ട് മതിയായില്ല... അടുത്ത ആള്‍ വന്നിരിക്കുന്നു...
ഭാവിതലമുറ എങ്ങനയാല്‍ ഞമ്മക്കെന്ത്? ഞമ്മക്കും കിട്ടണം പണം.....

Tuesday, January 8, 2008

നാം എന്ത് ചെയ്യുന്നു?



രാജ്യത്തിന്റെ സുരക്ഷിതം അനിശ്ചിതമായി തുടരുമ്പോളും നാം കോഴ ക്രിക്കറ്റിന്റെ പുറകെയാണ്‍... സ്വാതന്ത്രം നിറഞ്ഞാസ്വദിക്കുന്ന തലമുറയ്ക്ക് രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്ന് നോക്കുവാന്‍ നേരമെവിടെ? ആ നേരത്ത് ക്രിക്കറ്റ് സ്കോറോ, പോണ്ടിങ്ങോ, ടണ്ടുല്‍ക്കറോ എന്ത് ചെയ്തു എന്നറിയാം... ക്രിക്കറ്റില്‍ ഇന്ത്യ്യുടെ അഭിമാനത്തിന്‍ ക്ഷതം സംഭവിച്ചുവോ എന്ന് ചികയാം... എല്ലാം കഴിയുമ്പോള്‍ അയ്യോ ഇന്ത്യ എന്ന രാജ്യം എവിടെ എന്ന് ചോദിച്ച് ഇനി ആര്‍ക്ക് വേണ്ടി കളികാണുമെന്ന് സങ്കടപ്പെട്ടിരിക്കാനെങ്കിലും നേരം ഉണ്ടായാല്‍ മതിയായിരുന്നു....