സേവന മേഖല സ്വകാര്യവല്‍ക്കരിക്കുക: ഇത് ഒരു സര്‍ദാര്‍ജി തമാശയാണോ? അതോ ബി.ജെ.പി. 2000ത്തില്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച അതേ പരിഷ്കാരം ഛര്‍ദ്ധിച്ച് വച്ചതോ? (അന്ന് പ്രതിപക്ഷത്തിരുന്നവര്‍ ഇതിനെ എതിര്‍ത്തു: ഇപ്പ നമ്മ ഭരണപക്ഷത്താ, നാലഞ്ച് തുട്ട് കിട്ടുന്നത് കാണുമ്പോളുള്ള അസൂയ കൊണ്ടാ ഇവന്‍ ഈ പോസ്റ്റ് ഇവിടെയിട്ടിരിക്കുന്നത്)
ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കുക: ഇനി യു.ജി.സി. പിരിച്ച് വിടാം, അമേരിക്കയിലെ പോലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ ബാങ്കുകള്‍ വഴി പണം നല്‍കി അവരെ ഭാവി കടക്കാരാക്കി മാറ്റാം. (ഉവ്വേയ് ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂല്യമായതൊന്നും ഇവന് അല്ലേലും പിടിക്കുകേല)
പൊതുമേഖല ബാങ്കിങ്ങ് സ്വകാര്യവല്‍ക്കരിക്കുക: തള്ളേ ഇനി എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് വഴി ഗുണ്ടകളെ തെരഞ്ഞെടുക്കാം. (ഐ.സി.ഐ.സി.ഐ.യ്ക്കെതിരെ കോടതി വിധിയുണ്ടായത് കണ്ട് പേടിക്കയൊന്നും വേണ്ട.)
ആരോഗ്യം, ഇന്‍ഷുറന്‍സ് മേഖല: ഇനി അമേരിക്കയിലെ പോലെ ഏത് ഡോക്ടറെ, എപ്പോള്‍ കാണണമെന്ന് ഇന്‍ഷുറന്‍സ് കമ്പനിയോട് ചോദിക്കണം. ആശുപത്രിയില്‍ അഡ്മിറ്റാകണമെങ്കിലോ, പെട്ടെന്ന് അസുഖം വന്നാലോ ആദ്യം അവരുടെ അനുവാദത്തിനായി കാത്തിരിക്കാം. (അതിനെന്താ ഇന്‍ഷുറന്‍സ് പ്രീമിയം നല്ലവണ്ണം മേടിച്ചാലും അവരുടെ അനുവാദത്തോടെ എന്തു ചെയ്താലും കാശ് അവര്‍ കൊടിക്കില്ലേ. പിന്നെ ചിലപ്പോഴൊക്കെ നല്ലൊരു തുകയ്ക്കുള്ള ബില്ല് വീട്ടില്‍ എത്തും. അത് സാധാരണമല്ലേ നമ്മുടെ വിദ്യുഛക്തിക്കാരും, ടെലിഫോണ്‍കാരും തരുന്നുണ്ട് പിന്നെയാ ഇവര്)
ഇ.എസ്സ്.ഐ., പെന്‍ഷന്‍: പൂര്‍ണ്ണമായി... ജോലിക്കാര്‍ക്ക് എന്തിന് ഇ.എസ്സ്.ഐ.? പ്രായമായവര്‍ക്ക് എന്തിന് പെന്‍ഷന്‍?
ചില്ലറ വ്യാപാരം: അവസാന ആണിയും അടിച്ചു. ഇന്ത്യ സമ്പന്നയായി കൊണ്ടിരിക്കുകയല്ലേ? ഒന്നുങ്കില്‍ പണക്കാരന്‍ അല്ലെങ്കില്‍ ദരിദ്രനാരായണന്‍ മിഡില്‍ ക്ലാസ്സ് എന്നൊരു വര്‍ഗ്ഗം നമുക്ക് എന്തിന്?
ബോലോ ആലുവാജി സര്‍ദാര്‍ജി കീ ജെയ്..... (മലയാളം ബ്ലാഗില്‍ ഹിന്ദിയോ.. ക്ഷമിക്കുക ആവേശം കൊണ്ടാ... നമ്മ കേരളീയന്റെ സ്ഥിരം മുദ്രാവാക്യം വിളിക്കാം...) ആലുവാജി നമ്മുടെ നേതാവ്.. ധീരതയോടെ നയിച്ചോളൂ.. അഞ്ചെട്ടണ്ണം.. അല്ല.. ലക്ഷം ലക്ഷം പിന്നാലേ...