- പ്രൊഫഷണല്‍ കോഴ്സുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഗവണ്മെന്റ് കോട്ടയില്‍ ചില പണക്കാര്‍ വരുന്നു, അവര്‍ക്ക് സൌജന്യം കൊടുക്കുവാന്‍ പാടില്ല. അത് കൊണ്ട് എല്ലാ സീറ്റിലും ഒരേ ഫീസ് ആക്കണം. ഫീസ് തങ്ങള്‍ നിശ്ചയിക്കും. തങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് സര്‍ക്കാര്‍ റാന്‍ മൂളി കൊണ്ട് പാവപ്പെട്ടവര്‍ക്ക് ഫെല്ലോഷിപ്പായി നല്‍കണം എന്ന് അഭിനവ (പുരോഹിത) സ്വയാശ്രയമുതലാളിമാര്‍!
- പണക്കാര്‍ക്കും സബ്സിഡിയായുള്ള ഗ്യാസ് കിട്ടുന്നു. അതിനാല്‍ ഇനി മുതല്‍ എല്ലാവര്‍ക്കും 4 കുറ്റി ഗ്യാസ് സിലിണ്ടര്‍ മാത്രം സബ്സിഡി നിരക്കില്‍ (ഇന്ത്യയില്‍ 60% ആളുകള്‍ 8 സിലണ്ടറുകള്‍ വരെ ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ തന്നെ പറയുന്നു!). എന്നാല്‍ സിലിണ്ടര്‍ വാങ്ങുമ്പോള്‍ എല്ലാ ജനങ്ങളും സബ്സിഡിയില്ലാത്ത മുഴുവന്‍ തുകയും (800 രൂപയോളം) ഏജന്‍സിക്ക് നല്‍കണം. അര്‍ഹമായ സിലിണ്ടറിനുള്ള സബ്സിഡി ജനങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ സര്‍ക്കാര്‍ ഡെപ്പോസിറ്റ് ചെയ്യും എന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം!!!! ഇവിടെയും ഗ്യാസിന്റെ വില കമ്പനികള്‍ നിശ്ചയിക്കും, സര്‍ക്കാര്‍ അതിന് റാന്‍ മൂളും!!!
ചുരുക്കത്തില്‍ കുറച്ച് പണക്കാര്‍ അനര്‍ഹമായത് വാങ്ങുന്നത് ഒഴിവാക്കുവാന്‍ വേണ്ടി ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പള്ളയ്ക്കടിക്കുക എന്ന പോളസിയില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനും കാ.പുരോഹിതര്‍ക്കും ഒരേ സ്വരം!!!
ഗ്യാസ് സിലിണ്ടര്‍ പ്രശ്നത്തില്‍ പി.സി. ജോര്‍ജിന്റേതായി ദീപികയില്‍ തന്നെ വന്ന പ്രസ്താവന അഭിനവ സ്വയാശ്രയമുതലാളിമാര്‍ കൂടി വായിച്ച് പഠിച്ചിരുന്നുവെങ്കില്‍!!!


13 comments:
പാവപ്പെട്ടവരെ പിഴിയാന്‍ ഇന്ത്യയിലെ അഭിനവ സ്വയാശ്രയ മുതലാളിമാരും കോണ്‍ഗ്രസ്സ് സര്‍ക്കാരും കണ്ടെത്തിയ ഡയറക്റ്റ് സബ്സിഡി എന്ന മാര്‍ഗ്ഗം അഭിനന്ദനീയം തന്നെ!!!!
പൊതുജനത്തെ വിഡ്ഢികളാക്കി കൊണ്ടുള്ള സേവനം.......എന്താ സാദാരനക്കാരനോടുള്ള ഉത്തരവാദിത്വം......
ചുമ്മാ ഇരിക്കട്ടെന്നെ.
ജനം തിരഞ്ഞടുത്ത സര്‍ക്കരുകലല്ലേ !
:)
agree with second one.. but I dont agree with first part...
how many poor students get mbbs admission?
how many those kids willing to work at least 4 years in a govt hospital with a govt salary?
if they are agree to work in govt hospital, why the govt cant pay the money for the studies for the poor students and get back while they are working in govt hospital?
problem is not poor kids education.. its all political.
according to your rule, some rich student has to bear the fees for poor ones.. is that a fair decision? I doubt...
ഫീസ് നിശ്ചയിക്കുന്നത് പുരോഹിത മുതലാളിമാര്‍ എന്നിട്ട് ആ ഫീസ് ഗജനാവില്‍ നിന്ന് ഫെല്ലോഷിപ്പായി സര്‍ക്കാര്‍ പു.മുതലാളിമാര്‍ക്ക് നല്‍കണം എന്ന വാദമാണ് എതിര്‍ക്കുന്നത്.
പണക്കാരുടെ മക്കളില്‍ (പണക്കാരായ വിദ്യാര്‍ത്ഥികള്‍ എന്ന് ഞാന്‍ വിളിക്കുന്നില്ല!) നിന്ന് വാങ്ങുന്നതും അന്യായമായ ഫീസാണ്. ദീര്‍ഘകാലം കൊണ്ട് ഇറക്കിയത് തിരിച്ചെടുക്കേണ്ട മേഖലയില്‍ മറ്റ് ബിസിനസ്സിലെന്ന പോലെ 5-6 വര്‍ഷം കൊണ്ട് ഇറക്കിയതും ലാഭവും വേണമെന്ന മട്ടിലുള്ള ഫീസ് ചുമത്തല്‍ നടത്തുന്ന അഭിനവ പുരോഹിത മുതലാളിമാരുടെ ആക്രാന്തത്തെയാണ് എതിര്‍ക്കുന്നത് :)
സര്‍ക്കാര്‍ കോട്ടയില്‍ കയറുന്നവര്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യണം എന്ന നിബന്ധന കര്‍ശനമാക്കണം.
ഇത്രയും ഫീസ് കൊടുത്ത് എം.ബി.ബി.എസ്സും. അത് കഴിഞ്ഞ് എം.ഡി.യും എടുത്ത് പുറത്ത് വരുന്നവര്‍ എത്ര ഫീസായിരിക്കും രോഗികളില്‍ നിന്ന് ഈടാക്കുക! അവര്‍ക്കും എത്രയും വേഗം ഇറക്കിയതും പലിശയും ലാഭവും കിട്ടണ്ടയോ? വിദേശത്ത് പോകാമെന്ന് വെച്ചാല്‍ എവിടെയാണ് അവര്‍ക്ക് അവസരം ലഭിക്കുവാന്‍ പോകുന്നത്? അപ്പോള്‍ അവര്‍ കേരളത്തിലെ രോഗികളെ തന്നെ പിഴിയും ഉറപ്പ്. ഇനി അവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളെയും പിഴിയില്ലേ!
ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന “വിപത്തിനെ” കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല!
വിദേശ രാജ്യങ്ങളിലെ പോലെ ഇവരെ കടിഞ്ഞാണിടാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ രംഗത്തെത്തേണ്ടി വരും. പക്ഷേ ഇപ്പോള്‍ അമേരിക്കയില്‍ പോലും കാണുന്ന പോലെ സര്‍ക്കാര്‍ സഹായം ആശ്രയിക്കുന്നവരുടെ പേരില്‍ വമ്പന്‍ ബില്ലുകള്‍ നല്‍കി പൊതു ഗജനാവ് അവര്‍ കൊള്ളയടിക്കും!
പാവപ്പെട്ടവര്‍ക്ക് ആശുപത്രി ചികിത്സയ്ക്ക് സഹായം കിട്ടുന്ന പദ്ധതി വന്നപ്പോള്‍ കേരളത്തില്‍ തന്നെ എത്ര ആശുപത്രികളാണ് രോഗികള്‍ പോലുമറിയാതെ ബില്ലുണ്ടാക്കി കാശ് പിണുങ്ങിയത്!
അപ്പോള്‍ ഭാവിയില്‍ രോഗികളുടെ അവസ്ഥ എന്തായിരിക്കും!!! മെഡിക്കല്‍ കോളേജിലെ ഫീസ് കൂടുന്തോറും അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ഭാവിയിലെ രോഗികളായിരിക്കില്ലേ!!!
@ മുക്കുവന്‍,
<> according to your rule, some rich student has to bear the fees for poor ones.. is that a fair decision? I doubt... <>
ഉള്ളവര്‍ ഇല്ലാത്തവരുമായി പങ്കു വയ്ക്കുന്നതല്ലേ സോഷ്യലിസം?
ഒരു ഭാഗത്തെ അനീതിക്കെതിരെ ശബ്ടിക്കാതെ മറുഭാഗത്തെ ഒറ്റപ്പെട്ട കുറവുകളെ പര്‍വ്വതീകരിച്ച് കാണിക്കുന്നതാണ് താങ്കളുടെ പല പോസ്റ്റുകളും ..അച്ചന്മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വ്യഗ്രതയില്‍ താങ്കള്‍ ഒറ്റക്കണ്ണനാകുന്നത് ഖേതകരമാണ് ..ബ്ലോഗു എഴുതുന്നവര്‍ ഇത്രയും തരാം താഴാന്‍ പാടില്ല ...
"ഇത്രയും ഫീസ് കൊടുത്ത് എം.ബി.ബി.എസ്സും" ചെയ്യുന്നവര്‍ 'രോഗികളെയും പിഴിയില്ലേ!' എന്ന് പറഞ്ഞു താങ്കള്‍ 'അഭിനവ പുരോഹിത മുതലാളിമാരുടെ ആക്രാന്തത്തെ' എതിര്‍ക്കുന്നു ..അതെ സമയം സര്‍ക്കാര്‍ നിശ്ചയിച്ച സര്ക്കാരുമായി കരാര്‍ ഏര്‍പ്പെട്ട കോളേജുകള്‍ മേടിക്കുന്ന ഇന്റെര്ച്ചര്ചിനെക്കാള്‍ "കൂടുയ തുക" കാണാതെ പോകുന്നു ..അതോടൊപ്പം പരിയാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്വാശ്രയ കൊളേജുകളിലെ എന്‍ആര്‍ഐ സീറ്റിലെ ഭാരിച്ച തുകയെക്കുറിച്ചും ഒന്നും പറയുന്നില്ല ...താങ്കളുടെ "കൂടുതല്‍ തുക മുടക്കി പഠിക്കുന്ന" ലോജിക് വെച്ച് നോക്കിയാല്‍ ഇവരായിരിക്കണമല്ലോ കൂടുതല്‍ രോഗികളെ പിഴിയേണ്ടത് ...
ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന “വിപത്തിനെ” കുറിച്ച് ആകുലപ്പെടുന്ന മനോജ് ആദ്യം ചെയ്യേണ്ടത് സര്‍ക്കാരുമായി കരാറൊപ്പിട്ട സ്ഥാപങ്ങളില്‍ മനെജുമെനറു സീറ്റില്‍ ഒരു യൊഗ്യതയുമില്ലാത്ത കാശിന്റെ പിന്‍ബലത്തില്‍ മാത്രം എം.ബി.ബി.എസ്സും കഴിഞ്ഞു വരുന്നവരെക്കുറിചാണ് ...അതിനെക്കുറിച്ചും താങ്കള്‍ ഒന്നും പറയുന്നില്ല ..താങ്കള്‍ കുറ്റപ്പെടുത്തുന്നത് പൂര്‍ണ്ണമായും മെറിറ്റ് നോക്കി പ്രവേശം നടത്തുന്ന സഭ സ്ഥാപനങ്ങളെ മാത്രം ...സര്‍ക്കാരുമായി കരാറൊപ്പിട്ട കോളേജുകളില്‍ നിന്നും പുറത്തിറങ്ങുന്ന "മുറി വൈദ്യന്മാരുടെ" ചികിത്സാ ദുരന്തം അനുഭവിക്കേണ്ടി വരിക ഭാവിയിലെ രോഗികളായിരിക്കില്ലേ!!!
ഫീസ് നിശ്ചയിക്കുന്നത് പുരോഹിത മുതലാളിമാര്‍ എന്നിട്ട് ആ ഫീസ് ഗജനാവില്‍ നിന്ന് ഫെല്ലോഷിപ്പായി സര്‍ക്കാര്‍ പു.മുതലാളിമാര്‍ക്ക് നല്‍കണം എന്ന വാദമാണ് താങ്കള്‍ എതിര്‍ക്കുന്നത്. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്നതാണല്ലോ വാചകമടി വിടക്തരുടെ പ്രധാന മോട്ടോ ...അതില്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ എന്തിനാണ് 'പുരോഹിത മുതലാളിമാര്‍ ' ഫീസ് നിസ്ച്ചയിക്കുന്നതിനെയും ' ഫീസ് ഗജനാവില്‍ നിന്ന് ഫെല്ലോഷിപ്പായി' കൊടുക്കുന്നതിനെയും എതിര്‍ക്കുന്നത് ..പാവപ്പെട്ടവര്‍ക്ക് അതിന്റെ ഗുണം കിട്ടുന്നുണ്ടോ എന്ന് അന്വേഷിച്ചാല്‍ പോരെ ...അതോ പുരോഹിതരോടുള്ള മനോഭാവമാണോ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ..ആ അസുഖത്തിന് മരുന്നില്ല മനോജേ ...
പണത്തോടുള്ള ആര്‍ത്തി ആളുകളുടെ മനോഭാവതിലാണ് ഉള്ളത് ..'പാവപ്പെട്ടവന്‍ ' എന്നാ ലേബലില്‍ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപങ്ങള്‍ നിന്നും പഠിചിറങ്ങുന്നവരായിരിക്കും ചിലപ്പോള്‍ കൂടുതല്‍ രോഗികളെ പിഴിയുന്നത് ...ഇങ്ങനെ പഠിചിരങ്ങുന്നവരല്ലേ സര്‍ക്കാര്‍ ഹോസ്പിട്ട്ലുകളില്‍ നിന്നും കൃത്യം ഡ്യുട്ടി സമയം കഴിയുമ്പോള്‍ തന്നെ ഇറങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ..എത്ര ഉദാഹരണം വേണം ....
ഗ്യാസ് സിലിണ്ടര്‍ പ്രശ്നത്തില്‍ പി.സി. ജോര്‍ജിന്റേതായി വന്ന പ്രസ്താവനയുടെ കാരണം കേന്ദ്ര സര്‍ക്കാര്‍ നിലപാട് പണക്കാരനായ അദ്ദേഹ ത്തെ ബാധിക്കുന്നതുകൊണ്ടാണ് ..അതുപോലെ അയാളുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന പണക്കാരെയും അല്ലാതെ സാധാരണക്കാരനുവേണ്ടിയുള്ള പ്രസ്താവനയല്ല ...വര്‍ഷത്തില്‍ നാല് തവണ മാത്രമായി സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്ത് നല്‍കുന്നത് പരിമിതപ്പെടുത്താനാണ് ആലോചന. നാല് തവണയില്‍ കൂടുതല്‍ റീഫില്‍ ചെയ്യുമ്പോള്‍ സബ്‌സിഡി നിരക്കിന് പകരം മുഴുവന്‍ തുകയായ 800 രൂപ(ഇപ്പോഴത്തെ കണക്ക്) ഓരോ സിലിണ്ടറിനും ഉപഭോക്താവ് നല്‍കേണ്ടി വരും....വര്ഷം "നാല് സിലിണ്ടര്‍" ഉപയോഗിക്കാന്‍ പ്രാപതനായവാന്‍ എങ്ങനെയാണ് സാധാരനക്കരനാകുന്നത് ..അയാള്‍ 800 രൂപ കൂടുതല്‍ മുടക്കാന്‍ പ്രാപ്തനായ ഒരു ഇടത്തരക്കാരന്‍ മുതലായിയായിരിക്കും ..
എം.ബി.ബി.എസ് കോഴ്സ് അത്ര ലാഭമാണെങ്കില്‍ എന്തു കൊണ്ട് സര്‍ക്കാരിനു ഒരു പത്ത് കോളേജുകള്‍ സഹകരണ മേഖലയില്‍ തുടങ്ങിക്കൂടാ.. അപ്പോള്‍ ഫീസ് കുറയില്ലേ? അപ്പോ ഒരു മറുവാദം വരും ഇവര്‍ക്കൊക്കെ എവിടെ ജോലി കിട്ടും? പഠിച്ചവന്‍ അതിനുള്ള വഴി കണ്ടു പിടിചോളും... നമ്മുടെ നാട്ടില്‍ എത്ര നഴ്സിങ്ങ് കോളേജുകള്‍ ഉണ്ട് അവരൊക്കെ നാട്ടിലാണോ പണിയെടുത്ത് കഞ്ഞികുടിക്കുന്നത്? നാടും വീടും വിട്ട് അവര്‍ തന്റെ വയര്‍ നിറക്കാന്‍ വഴി കണ്ടു പിടിചോളും!
പോസ്റ്റുകള്‍ പിടിച്ചു വെച്ച് വളരെ വൈകി പബ്ലീഷ് ചെയ്യുന്നത് അത്ര നല്ല രീതിയല്ല ...
:) കമന്റ് മോഡറേഷന്‍ ഗതികേട് കൊണ്ട് ചെയ്തതാണ്... പോസ്റ്റുകള്‍ ഇടേണ്ടി വരുമ്പോള്‍ മാത്രമേ സാധാരണ ലോഗിന്‍ ചെയ്യാറുണ്ടായിരുന്നുള്ളൂ... അല്ലാത്തപ്പോള്‍ കമന്റ് ചെയ്ത് ലോഗിന്‍ ആകാറായിരുന്നു പതിവ്.. ഇപ്പോഴും... :) എന്തായാലും ഇനി എന്നും ലോഗിന്‍ ചെയ്ത് കമന്റുകള്‍ നോക്കാം... :)
“എന്ന് പറഞ്ഞു താങ്കള്‍ 'അഭിനവ പുരോഹിത മുതലാളിമാരുടെ ആക്രാന്തത്തെ' എതിര്‍ക്കുന്നു”
ആ പാരഗ്രാഫ് മുതല്‍ താഴോട്ട് കൂടുതല്‍ ഫീസ് കൊടുത്ത് പഠിക്കുന്നതിനെ പൊതുവേ ആണ് പറഞ്ഞത് :)
ഇറക്കിയ കാശ് തിരിച്ച് കിട്ടുവാനാണ് ഫീസ് കൂടുതല്‍ മേടിക്കുന്നത് എന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. അതേ കാരണം പണം ചെലവാക്കി പഠിച്ചിറങ്ങുന്നവര്‍ക്കും ഇല്ലേ എന്നല്ലേ ഞാന്‍ ചോദിച്ചത്. അല്ലാതെ സര്‍ക്കാര്‍ സീറ്റില്‍ പഠിച്ചവര്‍ പുറത്തിറങ്ങിയാല്‍ പിഴിയില്ല എന്ന് ഞാന്‍ പറഞ്ഞോ?
അപ്പോള്‍ ഒറ്റ കണ്ണിലൂടെ നോക്കുന്നത് നാസിയാന്‍ തന്നെയല്ലേ ;)
പിന്നെ ആദ്യ സ്വയാശ്രയ ബാച്ചിലെ ക്രിസ്ത്യന്‍ സ്വയാശ്രയ കോളേജ് കൂട്ടത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് കുട്ടികളില്‍ (താങ്കള്‍ പറയുന്ന “മെറിറ്റ്”ല്‍ കയറിയവരില്‍) ഭൂരിപക്ഷത്തിനെയും (എണ്ണം ഞാന്‍ മറന്നു) എം.ജി. യൂണിവേഴ്സിറ്റി പരീക്ഷയ്ക്കിരുത്തുവാന്‍ ഇന്റേര്‍ണലിന് 30% പോലും മാര്‍ക്കില്ലാത്തതിനാല്‍ ഒരു പുരോഹിതന്‍ പെട്ട പാട് അന്നത്തെ പത്രങ്ങളില്‍ നോക്കിയാല്‍ മനസ്സിലാകും :) ആ ബാച്ചിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ “കളികള്‍ക്ക്” എതിരെ നടത്തിയ പ്രതിഷേധം മാത്രമേ എനിക്ക് കാണുവാനുള്ള “നിര്‍ഭാഗ്യം” ഉണ്ടായുള്ളൂ.... അപ്പോഴേയ്ക്കും സമയം കഴിഞ്ഞതിനാല്‍ വണ്ടി വിടേണ്ടി വന്നു.... അതിനാല്‍ തന്നെ പിന്നീടുള്ള കാലം ആ മാനേജ്മെന്റ് സീറ്റില്‍ കയറിയ “മെറിറ്റ്”കാര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല...
കേരളിയര്‍ കൊടുക്കുന്ന നികുതി പണം സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്ത് വിദേശത്ത് ചിലര്‍ പീഡനത്തില്‍ വരുത്തി വെച്ച കടം തീര്‍ക്കാന്‍ കൊണ്ടു പോകുകയാണെങ്കില്‍ അതും സന്തോഷത്തോടെ നോക്കി ഇരിക്കണം എന്നാണോ പറഞ്ഞ് വരുന്നത്!
ഇന്ത്യയില്‍ നിന്ന് എം.ബി.ബി.എസ്സ്.ഉം എം.ഡി.യും എടുത്ത് അമേരിക്കയില്‍ വന്നാല്‍ അവര്‍ക്ക് എത്ര കടമ്പകളും വര്‍ഷങ്ങളും കഴിഞ്ഞാണ് ജോലി കിട്ടുന്നത് എന്ന് നേരിട്ട് കാണുന്നതിനാല്‍ അമേരിക്കയില്‍ പോയി പണം വാരാമെന്ന് പറയുന്നത് വിദ്യാര്‍ത്ഥികളെ പറ്റിക്കുവാനാണെന്നേ പറയാനുള്ളൂ. http://www.bls.gov/oco/ocos074.htm
അമേരിക്കയില്‍ മെഡിക്കല്‍ പ്രവേശനത്തിന് നോക്കുന്നത്
The Committee on Admissions evaluates applications based on several factors, including:
>Academic Records
>Applicant's essay
>Medical College Admission Test scores
>Extracurricular activities
>Summer Occupations
>Life experiences
>Experience in the health field, including research or community work
>Letters of evaluation
ഇത് കഴിഞ്ഞ് ഇന്റര്‍വ്യൂവും കഴിഞ്ഞേ ചേരുവാന്‍ കഴിയൂ!!!
ഗ്യാസ് സിലിണ്ടര്‍ എല്ലാം തന്നെ ഓരോ ഇന്ത്യക്കാരനും ആദ്യമേ 800 രൂപ കൊടുത്ത് വാങ്ങണം പിന്നീട് വര്‍ഷാവസാനം മാത്രമേ സര്‍ക്കാര്‍ സബ്സിഡി അതാത് ബാങ്ക് എക്കൌണ്ടില്‍ ഇടുകയുള്ളൂ!!
യഥാര്‍ത്തത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നം, സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരിന് തന്നെ ഒരു പിടിയും ഇല്ല എന്നതാണ്.
പൌരന്റെ പ്രാഥമിക വിദ്യാഭ്യാസം ആണ് സര്‍ക്കാരിന്റെ ചുമതല. അതായത് കേരളത്തിലെ 100% പൌരന്‍മാര്‍ക്കും പത്താം ക്ലാസ്സ് വരെ high quality വിദ്യാഭ്യാസം നല്കാന്‍ സര്‍ക്കാരിന് ഭരണ ഘടന പരമായി ബാധ്യത ഉണ്ട്. ആ വിദ്യാഭ്യാസം വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് ആയിരിക്കണം; ഇപ്പോഴത്തെ പ്പോലെ അധ്യാപകര്‍ക്കു തൊഴില്‍ എന്ന ആശയം മുന്‍ നിര്ത്തി ആയിരിക്കരുത്. (ആശാവഹമായ പുരോഗതി ഇക്കാര്യത്തില്‍ കാണുന്നുണ്ട് എന്ന് ചൂണ്ടുവിരല്‍ പോലെ ഉള്ള ബ്ലോഗ് കള്‍ കാണിച്ചു തരുന്നു).
പൌരന് ഉന്നത വിദ്യാഭ്യാസം കൊടുക്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ ചുമതല ആ രംഗത്തെ ക്വാളിറ്റി control ചെയ്യുക എന്ന ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങണം. സര്‍ക്കാരിന്റെ ഈ quality control role ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രം ഒതുങ്ങുന്നില്ല. നാട്ടിലെ എല്ലാ പബ്ലിക് domain ഇലും സര്‍ക്കാരിന് control role ഉണ്ട്.
Post a Comment