പഠനം സാധാരണക്കാര്‍ക്ക് ബാലി കേറാമലയാക്കുവാന്‍ അരകെട്ട് ഉറപ്പിച്ച് ഇറങ്ങുകയാണെന്ന് മന്മോഹന്‍ സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ വിളിച്ച് പറയുന്നു....
നോട്ട് ബുക്കുകള്‍ക്കും, എക്സര്‍സൈസ് ബുക്കുകള്‍ക്കും മാത്രമല്ല പെന്‍സില്‍ ഷാര്‍പ്പനെറിന് വരെ നികുതി ഏര്‍പ്പെടുത്തി ആത്മനിര്‍വൃതി കൊള്ളുന്ന രാഷ്ട്രീയ കോമരങ്ങളെയാണ് ബഡ്ജറ്റ് തുറന്ന് കാട്ടുന്നത്.
ജ്യൊമെട്രി ബോക്സ്, കളര്‍ ബോക്സ്, ബോള്‍ പെന്‍, മഷി, തുടങ്ങിവയ്ക്ക് പുറമേ പ്രിന്റ് ചെയ്യാനുള്ള പേപ്പറിന് വില കൂടുന്നതോടെ ടെക്സ്റ്റ് ബുക്കുകള്‍ക്കും വില വര്‍ദ്ധിക്കും.
വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല ആരോഗ്യ മേഖലയിലും സാധാരണക്കാരനെ ഉപദ്രവിക്കുവാന്‍ മന്മോഹന്റെ ഗവണ്മെന്റ് മറക്കുന്നില്ല.... സെണ്ട്രലൈസ്ഡ് എ.സി.യുള്ള ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ്! ഐ.സി.യു.വില്‍/ഓപ്പറേഷന് കാശ് കൂടുതല്‍ കണ്ടെത്തണമെന്ന് സാരം.
മെഡിക്കല്‍ ചെക്കപ്പിന് ഇന്‍ഷ്വറന്‍സ് കമ്പനിയെ സഹായിക്കുവാന്‍ 10% സര്‍വീസ് ടാക്സ് 5% ആയി കുറച്ചു. അടി കിട്ടിയത് ഇന്‍ഷ്വറന്‍സില്ലാത്ത ചികിത്സ ചെലവ് പോക്കറ്റില്‍ നിന്ന് കൊടുക്കുന്ന സാധാരണക്കാരന്. അവര്‍ ഇനി 5% സര്‍വീസ് ടാക്സ് നല്‍കണം! മെഡിക്കല്‍ ഡയഗനോസിസിനും സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തിയതിന് പുറമേ വാക്സിനുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റെഡി-ടു-ഈറ്റ് വസ്തുക്കള്‍ക്ക് നികുതി കൂട്ടിയതോടെ ബാച്ചികളുടെയും പള്ളയ്ക്കടിച്ചു.
ജനങ്ങളെ സഹായിക്കാനെന്ന പേരില്‍ ബില്‍ഡേര്‍ഴ്സിന് 100% റിബേറ്റ് കൊടുത്തും, ടാക്സ് പരിധി (അതും ആണുങ്ങളുടെ മാത്രം!) ഉയര്‍ത്തിയും മറ്റും മേമ്പൊടി കാട്ടി ജനകീയ ബഡ്ജറ്റ് എന്ന് വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യം-വിദ്യാഭ്യാസ മേഖലകള്‍ സാധാരണക്കാര്‍ക്ക് വീണ്ടും അപ്രാപ്യമാക്കുമെന്ന സത്യം മറച്ച് വെയ്ക്കുന്ന നെറികെട്ട രാഷ്ട്രീയ നേതൃത്വത്തെ ഇനിയും നാം ചുമക്കണമല്ലോ!!!
കൂടുതല്‍ വായനയ്ക്ക്:
http://m.timesofindia.com/PDATOI/articleshow/7597501.cms
http://www.expressindia.com/latest-news/Union-Budget-Whats-up-whats-down/755932/
Monday, February 28, 2011
Tuesday, February 22, 2011
അമേരിക്കയില്‍ യൂണിയന്‍ സമരം പടരുന്നു: ഫോളോ അപ്പ്
അമേരിക്കന്‍ സംസ്ഥാനമായ വിസ്കോന്‍സിനില്‍ നടക്കുന്ന യൂണിയന്‍ സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ വിട്ട് നിന്നതിന്റെ ഫലമായി വെള്ളിയാഴ്ച പരാജയപ്പെട്ട ബില്ല് അവതരണം 22ആം തിയതി ചൊവ്വാഴ്ച വീണ്ടും കൊണ്ടു വരുവാന്‍ വിസ്കോന്‍സിന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്മാരും കിണഞ്ഞ് ശ്രമിക്കുകയായിരുന്നു. ഇപ്പോഴും 14 ഡെമോക്രാറ്റുകള്‍ സംസ്ഥാനത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ്. ഡെമോക്രാറ്റുകളുടെ അസാന്നിദ്ധ്യത്തില്‍ ബില്ല് ചര്‍ച്ച ചെയ്യുവാന്‍ എടുത്തിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ ടി.വി.യില്‍ പ്രത്യക്ഷപ്പെട്ട് പ്രസംഗം നടത്തി (യൂട്യൂബ്).
തന്റെ മുയലിന് തന്നെ മൂന്ന് കൊമ്പ് എന്നിടത്ത് നിന്ന് ഒരു തരി പോലും അനങ്ങില്ല എന്ന സന്തേശം ആണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
പണക്കാര്‍ക്ക് വന്‍ ആനുക്കുല്യങ്ങള്‍ നല്‍കിയതിന് ശേഷമാണ് പണമില്ല എന്നും രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 19%ത്തോളം തുക സര്‍ക്കാരിന് കൂടുതല്‍ നല്‍കുന്നതിനോടൊപ്പം ഇവര്‍ക്ക് വേണ്ടി വാദിക്കുവാനുള്ള യൂണിയനുകളെ ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കുവാനും ഗവര്‍ണര്‍ ലക്ഷ്യമിടുന്നു എന്ന് വിലയിരുത്തപ്പെടുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മ ഇല്ലാതാക്കുന്നതിനോടൊപ്പം ഡെമോക്രാറ്റുകള്‍ക്ക് യൂണിയനുകള്‍ വഴി ലഭിക്കുന്ന വലിയ പിന്തുണയും തകര്‍ക്കാം എന്ന് ഈ നിയമത്തിന് പിന്നില്‍ കളിക്കുന്ന അര്‍ജുനന്മാര്‍ വിലയിരുത്തുന്നു.... മറ്റ് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളും യൂണിയനുകള്‍ക്കെതിരെ തിരിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.
അതിനിടയില്‍ ഇന്തിയാനയിലെ ഡെമോക്രാട്ടുകളും സ്ഥലം വിട്ടിരിക്കുന്നു. ഇന്തിയാനയിലും യൂണിയന്‍ നിരോധനത്തിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് അറിഞ്ഞതോടെ അവിടത്തെ ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ മുങ്ങി.
യൂണിയനുകളുടെ അവകാശം എടുത്ത് കളയുന്നതിനെതിരെയാണ് ഇപ്പോള്‍ സമരം ശക്തമായിരിക്കുന്നത്. വിസ്കോന്‍സിനില്‍ ബഡ്ജറ്റിന്റെ കാര്യം പറഞ്ഞ് തുടങ്ങിയ ഗവര്‍ണര്‍ ഇപ്പോള്‍ യൂണിയന്റെ അവകാശം കളയുന്നതിനെ എതിര്‍ക്കുന്നതില്‍ മുന്തൂക്കം കാണിക്കുന്നു എന്ന സ്ഥിതി വന്നത് റിപ്പബ്ലിക്കന്മാരുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റുകളെ അനുകൂലിക്കുന്ന യൂണിയന്‍ സംവിധാനം തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ.
ഇന്നത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സാധാരണ ജനങ്ങള്‍ കഷ്ടം സഹിക്കണമെന്ന് റിപ്പബ്ലിക്കന്മാര്‍ പറയുമ്പോഴും മാന്ദ്യത്തിന് യഥാര്‍ത്ഥ കാരണക്കാരായ വമ്പന്മാര്‍ക്ക് ടാക്സ് കണ്‍സെക്ഷനും, മറ്റ് ആനുകൂല്യവും നല്‍കുവാന്‍ അവര്‍ ഉത്സാഹിക്കുന്നു എന്നത് അവരുടെ കപട വാദം പുറത്ത് കാണിക്കുന്നു.
അത് കൊണ്ട് തന്നെയാണ് ഒബാമയും ഡെമോക്രാട്ടുകളും വിസ്കോന്‍സിനില്‍ ഉയര്‍ന്ന് വന്ന ഈ സമരത്തെ അനുകൂലിക്കുന്നതും. വിസ്കോന്‍സിനില്‍ യൂണിയനുകളുടെ സമരം പരാജയപ്പെട്ടാല്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഴുവന്‍ ഇതേ നിയമം കൊണ്ടു വന്ന് യൂണിയനുകളെ ഇല്ലാതാക്കുകയും അത് വഴി പൊതുമേഖലയിലെ ജനങ്ങളുടെ കൂട്ടായ്മ നശിക്കുകയും ചെയ്യും. അത് ഡെമോക്രാട്ടുകളെ ദുര്‍ബലപ്പെടുത്തും എന്നതാണ് റിപ്പബ്ലിക്കന്മാര്‍ക്ക് ഇത്ര ആവേശം.
അമേരിക്കയിലെ യൂണിയനുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് വിസ്കോന്‍സിനിലെ പ്രമുഖ വ്യവസായ പ്രമുഖര്‍ക്കുള്ളത് എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിസ്കോന്‍സിനിലെ ഗവര്‍ണറുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചെലവിന്റെ നല്ല പങ്ക് വഹിച്ചത് ഇവരാണത്രേ. അതിനാലാണ് ഗവര്‍ണര്‍ ഇത്ര വാശി പിടിക്കുന്നതെന്നും യൂണിയനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
ഒഹായോയിലും ആളുകള്‍ ചൊവ്വാഴ്ച പ്രതിഷേധവുമായി കൊളമ്പസിലെ ക്യാപിറ്റലില്‍ കയറി. എന്നാല്‍ ഇവിടെ റിപ്പബ്ലിക്കന്മാര്‍ കൂടുതല്‍ ജയിച്ചിരിക്കുന്നതിനാല്‍ വിസ്കോന്‍സിനിലെയും ഇന്തിയാനയിലെയും പോലെ ഡെമോക്രാറ്റുകള്‍ വിട്ട് നിന്നാലും ബില്ല് പാസ്സാക്കുവാന്‍ ഒഹായോ റിപ്പബ്ലിക്കന്മാര്‍ക്ക് കഴിയും. എങ്കിലും പ്രതിഷേധവുമായി ആയിരങ്ങള്‍ രംഗത്തുണ്ട്.
അടുത്തത് ന്യൂജേര്‍ഴ്സിയാണ്. വരുന്ന വെള്ളിയാഴ്ച ന്യൂജേര്‍ഴ്സിയില്‍ വിസ്കോന്‍സിനിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തുവാന്‍ തീരുമാനമായി. ഇതിലൂടെ ന്യൂജേര്‍ഴ്സി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ക്ക് ശക്തമായ സന്തേശവും നല്‍കുവാന്‍ കഴിയുമെന്ന് ഇവര്‍ കരുതുന്നു.
ഈ ആഴ്ച ബില്ല് പാസ്സായില്ലെങ്കില്‍ 1500ഓളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിടുമെന്ന് വിസ്കോന്‍സിന്‍ ഗവര്‍ണര്‍ ഭീഷണി മുഴക്കി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കാം. വ്യവസായികള്‍ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകള്‍ പിന്താങ്ങുന്ന യൂണിയനുകളും തമ്മിലുള്ള യുദ്ധത്തില്‍ ആര്‍ക്കായിരിക്കും വിജയം എന്ന് മറ്റ് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ ഉറ്റ് നോക്കുന്നു....

Sunday, February 20, 2011
പുരോഹിതരും ശാസ്ത്രജ്ഞരും ഏറ്റ്മുട്ടുമ്പോള്‍!
ഇന്ന് രണ്ട് വാര്‍ത്തകള്‍ കാണാനിടയായി....
ആദ്യത്തേത് സീറോ മലബാര്‍ സഭ "കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ ഇടവകയില്‍ ആദരിക്കും" എന്ന വാര്‍ത്ത മംഗളത്തില്‍ വായിച്ചത്... (ഇത് എന്തിനാണ് മംഗളം ഇന്നിട്ടത് എന്ന് മനസ്സിലാകുന്നില്ല... ഈ പാസ്റ്ററല്‍ ലെറ്റര്‍ 2010 സെപ്തമ്പറില്‍ ഇറങ്ങിയതായിരുന്നു!). ഭവനങ്ങളില്‍ കുട്ടികള്‍ കുറയുന്നു എന്നതും കൂടുതല്‍ കുട്ടികള്‍ വേണം എന്നുള്ളതും ഈ അടുത്ത കാലത്ത് സ്ഥിരമായി മത പുരോഹിതവര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന വേവലാതിയാണ്.... ജനസംഖ്യ കൂടിയത് കൊണ്ട് ലോകത്തിന് ഒരു കുഴപ്പവുമില്ല എന്നു മാത്രമല്ല രാജ്യത്തിന്റെ പുരോഗതി വര്‍ദ്ധിക്കുകയേയുള്ളൂ എന്നും അവര്‍ പറയുന്നു...
രണ്ടാമത്തെ വാര്‍ത്ത....
American Association for the Advancement of Science ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകളില്‍ ശാസ്ത്രജ്ഞരായ John Bongaartsഉം കൂട്ടരും ആകുലതപ്പെടുന്നത് 2100ല്‍ ലോകജനസംഖ്യ 10 ബില്ല്യണ്‍ ആകുമെന്നതും അത് കൊണ്ട് നാം നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ്. മനുഷ്യ നന്മയ്ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കണമെന്നും അങ്ങിനെ ജനസംഖ്യ 8 ബില്ല്യണില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത് (ഓഡിയോ ഇവിടെ).
തമ്മില്‍ വൈരുദ്ധ്യമുള്ള രണ്ട് വാര്‍ത്തകള്‍... ഒന്നില്‍ ഭൂമിയെ പറ്റി ആകുലതപ്പെടുമ്പോള്‍ മറ്റേതില്‍ തങ്ങളുടെ മതത്തിലേയ്ക്ക് ആളെ കിട്ടാതെയാകുന്നതിനാല്‍ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടും ആണ്.
ആരാണ് ശരി? ജനസംഖ്യ വര്‍ദ്ധിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്ന ശാസ്ത്രജ്ഞരോ അതോ മക്കളുടെ എണ്ണം കൂട്ടിയാല്‍ നിങ്ങള്‍ക്ക് സ്വീകരണം നല്‍കുമെന്ന് പറയുന്ന പുരോഹിത വര്‍ഗ്ഗമോ?

Saturday, February 19, 2011
അമേരിക്കയിലും യുവാക്കള്‍ സമരമുഖത്ത്!
വിസ്കോന്‍സിനിലെ കാപിറ്റലില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് പിന്തുണയുമായി കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പതിനായിര കണക്കിന് ജനങ്ങള്‍ തടിച്ച് കൂടി താമസിക്കുവാന്‍ തുടങ്ങിയിട്ട് ഒരാഴ്ച കഴിയുന്നു. പ്രതിപക്ഷമായ ഡെമോക്രാട്ട് സെനറ്റര്‍മാര്‍ എങ്ങോട്ടോ മുങ്ങിയതിനാല്‍ (തൊട്ടടുത്ത സംസ്ഥാനമായ ഇല്ലിനോസില്‍ അവരുണ്ടെന്ന് കണ്ട്പിടിച്ചു) വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റി വെച്ചതിലൂടെ സമരക്കാര്‍ ചരിത്ര വിജയം നേടിയിരിക്കുന്നു.
കഴിഞ്ഞ ഡിസമ്പറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗവര്‍ണര്‍ വാക്കര്‍ ജനുവരിയില്‍ അധികാരം ഏറ്റെടുത്തു. പണക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ദ്ധിപ്പിച്ച ടാക്സുകള്‍ കുറച്ചും, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടി കുറച്ചും സ്റ്റേറ്റ് കമ്മി നികത്തുമെന്ന് പ്രഖ്യാപിച്ച (റിപ്പബ്ലിക്കന്മാര്‍ എപ്പോഴും പണക്കാര്‍ക്ക് അനുകൂലമാണെന്നാണ്) വാക്കര്‍ പക്ഷേ ഇലക്ഷനില്‍ വിജയിച്ചു. സാമ്പത്തിക മാന്ദ്യത്താല്‍ സംസ്ഥാന ബഡ്ജറ്റില്‍ $3.6 ബില്ല്യണ്‍ ഡോളര്‍ അധികം കണ്ടെത്തേണ്ട ബാധ്യത പുതിയ ഗവര്‍ണറുടെ തലയിലായി. ഇത് മറികടക്കുവാന്‍ വാക്കര്‍ തുനിയുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്ന യൂണിയനുകളുടെ അധികാരങ്ങള്‍ക്ക് “നിരോധനം” ഏര്‍പ്പെടുത്തുകയും, ജീവനക്കാര്‍ കൊടുക്കേണ്ട മെഡികെയര്‍, പെന്‍ഷന്‍ തുടങ്ങിയവ വര്‍ദ്ധിപ്പിക്കുവാനും ഉള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് എടുക്കുക എന്നതാണ്. റിപ്പബ്ലിക്കനുകള്‍ക്ക് 19 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് 14 സീറ്റും ഉള്ള സെനറ്റില്‍ സുഖമായി ബില്ല് പാസ്സാകുമെന്ന് ഗവര്‍ണര്‍ക്ക് ഉറപ്പുണ്ട്.
18ന് ഉള്ളില്‍ ഈ ബില്‍ സെനറ്റില്‍ പാസ്സാക്കിയെടുക്കുമെന്ന് വാക്കര്‍ പ്രഖ്യാപിച്ചതോടെ പ്രശ്നങ്ങള്‍ തുടങ്ങി. തിങ്കളാഴ്ച തന്നെ അദ്ധ്യാപകര്‍ സ്കൂളില്‍ നിന്ന് സിക്ക് ലീവെടുത്ത് (!) കുട്ടികളോടൊപ്പം കാപറ്റിലില്‍ തടിച്ച് കൂടി. ഒപ്പം മറ്റ് സര്‍ക്കാര്‍ ജീവനക്കാരും. ആദ്യ ദിവസം ഒബാമയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കിലും അടുത്ത ദിവസം ഗവര്‍ണറുടെ ബില്ല് യൂണിയനുകള്‍ക്കെതിരായ ഒന്നാണെന്ന് ഒബാമ പറഞ്ഞത് സമരക്കാര്‍ക്ക് ആവേശമായി. വെള്ളിയാഴ്ച ബില്ല് വോട്ടിന് വരുമെന്ന് തീര്‍ച്ചയായതോടെ വ്യാഴാഴ്ച 14 ഡെമോക്രാട്ടന്മാര്‍ സംസ്ഥാനത്ത് നിന്ന് മുങ്ങി. വെള്ളിയാഴ്ച ഏകദേശം 40,000 പേര്‍ സമരമുഖത്തുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. വ്യാഴാഴ്ച ഇത് 25,000 എന്നായിരുന്നു.
ഒരു ഡെമോക്രാട്ടനെ എങ്കിലും പാര്‍ലമെന്റില്‍ എത്തിക്കുവാന്‍ ഗവര്‍ണര്‍ പണി പതിനെട്ടും പയറ്റി. പക്ഷേ ഒന്നിനെ പോലും കണ്ടെത്തുവാന്‍ സംസ്ഥാന പോലീസിന് കഴിഞ്ഞില്ല എന്നതിനാലും കാപറ്റിലിനകത്ത് തടിച്ച് കൂടിയവരുടെ പ്രതിഷേധത്താലും വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് അടുത്ത ആഴ്ചയിലേയ്ക്ക് മാറ്റി വെച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ സമരക്കാരുടെ ആവശ്യം ഗവര്‍ണര്‍ ഇനിയും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇത് പിന്തിരിപ്പന്‍ പ്രതിഷേധമാണെന്ന് പാലിന്‍ ട്വീറ്ററില്‍ ട്വീറ്റി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പങ്ക് വെയ്ക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അവര്‍ പറയുന്നു. രാജ്യത്തെ ഈ ഗതിയിലേയ്ക്ക് വലിച്ചിഴച്ച ചില പണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ജനങ്ങളുടെ ടാക്സില്‍ നിന്നും വാരികൊടുക്കുവാന്‍ പറയുന്നവരാണ് ഇപ്പോള്‍ ഇപ്രകാരം പറയുന്നത് എന്നത് രസകരമാണ്. “തീയിനെ തീ കൊണ്ട് നേരിടണം” എന്ന് പറഞ്ഞ് റിപ്പബ്ലിക്കന്‍ എക്സ്ട്രിമിസ്റ്റുകളായ ടീ പാര്‍ട്ടി, ബില്ലിന് അനുകൂലമായി ശനിയാഴ്ച പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
5 പതിറ്റാണ്ടുകളോളമായി ശക്തമായി പ്രവര്‍ത്തിക്കുന്ന യൂണിയനുകള്‍ക്ക് കൂച്ച് വിലങ്ങിടുന്ന ഈ ബില്ല് പാസ്സാക്കുന്നതും നോക്കി മറ്റ് റിപ്പബ്ലിക്കന്‍ ഗവര്‍ണമാര്‍ ഇരിക്കുകയാണ്. വിസ്കോന്‍സിനില്‍ നടക്കുന്നത് ഒഹായോ, ന്യൂജേര്‍ഴ്സി, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലും കാണേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനങ്ങളില്‍ മാത്രമല്ല ഒബാമയും നേരിടുന്നത് ഇതേ പ്രശ്നമാണ്. സാധാരണ ജനങ്ങളെ ബാധിക്കുന്ന കൂടുതല്‍ വെട്ടിചുരുക്കലുകളും പണക്കാരെ സഹായിക്കുന്ന ടാക്സ് ആനുകൂല്യങ്ങളും നടത്തണമെന്നാണ് റിപ്പബ്ലിക്കന്മാര്‍ വാദിക്കുന്നത്. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്നവ പരമാവധി ഒഴിവാക്കിയുള്ള ഒബാമ ബഡ്ജറ്റ് മാര്‍ച്ചിന് മുന്‍പ് വോട്ടെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബഡജറ്റില്ലാത്തതിനാല്‍ ഒബാമയ്ക്ക് ഭരണം നിര്‍ത്തി വെയ്ക്കേണ്ടി വരും....
വിസ്കോന്‍സിനിലെ സമരത്തിന്റെ ദൃശ്യങ്ങളും സമരത്തെ പറ്റിയുള്ള ചെറു വിവരണവും ഇവിടെ യൂട്യൂബില്‍.
ചുരുക്കി പറഞ്ഞാല്‍ വിസ്കോന്‍സിനില്‍ തുടങ്ങിയിരിക്കുന്ന സമരം ടാക്സ് കൊടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരെയും സര്‍ക്കാര്‍ ജീവനക്കാരെയും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കും എന്നത് മാത്രമല്ല സാധാരണ ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ നടപ്പാകും മുന്‍പ് ഭരണകര്‍ത്താക്കളെ രണ്ട് വട്ടം ചിന്തിപ്പിക്കുവാനും പ്രേരിപ്പിക്കും എന്ന് തീര്‍ച്ച.... പണക്കാര്‍ക്ക് ടാക്സ് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുവാന്‍ റിപ്പബ്ലിക്കന്മാര്‍ ഉത്സാഹിക്കുമ്പോള്‍ ടാക്സ് കൊടുക്കുന്നവരുടെ അവകാശം സംരക്ഷിക്കുവാനെന്ന പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെയും സാധാരണക്കാരെയും മറ്റും “പിഴി”യുന്ന നിയമങ്ങള്‍ കൊണ്ട് വന്ന് ടാക്സ് കൊടുക്കുന്നവരെ വിഢികളാക്കുന്ന രീതി തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതും ആയിരിക്കും ഈ സമരം....
വിസ്കോന്‍സിനില്‍ ഇനി എന്ത് എന്ന് 22ആം തിയതി അറിയാം.... 14 ഡെമോക്രാട്ട് സെനറ്റര്‍മാര്‍ പണ്ട് ടെക്സാസിലെ ഡെമോക്രാട്ട് സെനറ്റര്‍മാരെ പോലെ മാസങ്ങളോളം സംസ്ഥാനത്ത് നിന്ന് അകന്ന് നില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം.....

Sunday, February 13, 2011
പാരസെറ്റമോള്‍ കുട്ടികളില്‍ ആസ്ത്മയുണ്ടാക്കും!
വേദനയ്ക്കും പനിയ്ക്കും സാധാരണ നാം ഉപയോഗിക്കുന്ന മരുന്നാണ് ക്രോസിന്‍, കാലിപ്പോള്‍ തുടങ്ങിയവ. ഇവയില്‍ അടങ്ങിയിരിക്കുന്നത് പാരസെറ്റമോള്‍ [പാര അസെറ്റൈല്‍ അമിനോ ഫിനോള്‍] എന്ന് വിളിക്കുന്ന രാസവസ്തുവും.
ആസ്പരിന്‍ എന്ന മരുന്നായിരുന്നു അതിന് മുന്‍പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അത് തലച്ചോറിന് ക്ഷതമേല്‍പ്പിക്കുകയും, കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് കണ്ടതിനാല്‍ പാരസറ്റമോളിലേയ്ക്ക് തിരിയുകയായിരുന്നു. എന്നാല്‍ പാരസെറ്റമോള്‍ ആസ്ത്മയ്ക്ക് കാരണമാകുമെന്ന കണ്ടെത്തല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുവാന്‍ കാരണമായി.
ഇന്റര്‍നാഷണല്‍ സ്റ്റഡി ഓഫ് ആസ്ത്മ ആന്റ് അലര്‍ജീസ് ഇന്‍ ചൈല്‍ഡ് ഹുഡ് (ഐ.എസ്സ്.എ.എ.സി.) കുട്ടികളിലെ ആസ്ത്മയെ പറ്റി പഠനം നടത്തുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ഏകദേശം 100 രാജ്യങ്ങളില്‍ ഇവര്‍ നിരീക്ഷണം നടത്തുന്നു. ഈ നിരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞ അഴ്ച പുറത്ത് വന്നു.
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് പിന്നീട് കുട്ടികളില്‍ ആസ്ത്മയുണ്ടാകുവാന്‍ കാരണമാകുമെന്ന് നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ ജനിച്ച് 6 മാസത്തിനുള്ളില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പിന്നീട് (3 വയസ്സിനുള്ളില്‍ അല്ലെങ്കില്‍ 6-7 വയസ്സില്‍) ആസ്ത്മയുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
1991 മുതല്‍ നടത്തിയ ക്ലിനിക്കല്‍ നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത് ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, കുട്ടികള്‍, ടീനേജ്, മുതിര്‍ന്നവര്‍ എന്നിവര്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ ആസ്ത്മ ഉണ്ടാകുവാനുള്ള സാധ്യത കൂടുന്നു എന്നാണ്.
എന്താണ് ഇതിന് കാരണം.
അതിന് മുന്‍പ് ആസ്ത്മ എന്നത് എന്ത് എന്ന് നോക്കാം. ലോകത്ത് 300 മില്ല്യണ്‍ ജനങ്ങള്‍ ആസ്ത്മയാല്‍ കഷ്ടപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. രണ്ടര ലക്ഷം പേരെങ്കിലും ഓരോ കൊല്ലവും മരണമടയുന്നു. മുതിര്‍ന്നവരില്‍ പെണ്ണുങ്ങളിലാണ് ആസ്ത്മ കൂടുതലായി കണ്ട് വരുന്നത്. എന്നാല്‍ കുട്ടികളില്‍ ആണ്‍കുട്ടികളിലാണ് ആസ്ത്മ കൂടുതലായി കണ്ട് വരുന്നത്. 70% ആസ്ത്മക്കാരിലും അലര്‍ജി ഒരു പ്രധാന പ്രശ്നമാണ്.
ശ്വാസകോശ നാളികളില്‍ നീര്‍ക്കെട്ട് വരുന്നതിനാല്‍ വായു സഞ്ചാരം കുറയുന്നു. ശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുകയും വായുവിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ആസ്ത്മ എന്ന് വിളിക്കാം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജി വസ്തുവുമായി (പൂമ്പൊടി, പാറ്റയുടെ ഗന്ധം, മൃഗങ്ങളുടെ സാന്നിദ്ധ്യം, പൊടി, തണുപ്പ്...) സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ആസ്ത്മ പ്രത്യക്ഷപ്പെടും. അല്ലാത്തപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെയും ഇരിക്കുന്നു.
ഇതിന് പുറകിലുള്ള മെക്കാനിസത്തെ പറ്റി പറയുകയാണെങ്കില്‍.... അന്യവസ്തുക്കള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കുമ്പോള്‍ നമ്മുടെ ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നു. സാധാരണ ഗതിയില്‍ വെളുത്ത രക്താണുക്കളില്‍ പെടുന്ന “ടി ഹെല്‍പ്പര്‍” കോശങ്ങള്‍ മറ്റ് പ്രശ്നമൊന്നുമുണ്ടാകാതെ അവയെ നശിപ്പിക്കുന്നു. എന്നാല്‍ ആസ്ത്മ/അലര്‍ജിക്ക് സെന്‍സിറ്റീവ് ആയവരില്‍ “ടി ഹെല്‍പ്പര്‍” കോശങ്ങള്‍ “ടി എച്ച് 2” എന്ന കോശങ്ങള്‍ക്ക് വഴി തെളിക്കുന്നു. ഇവ ശരീരത്തില്‍ കൂടുമ്പോള്‍ അത് നീര്‍കെട്ട് കൂടുതലാക്കുകയും ശ്വാസകോശ നാളികള്‍ ചുരുങ്ങുകയും അങ്ങിനെ ആസ്ത്മയിലേയ്ക്ക് നയിക്കുന്നു.
നമ്മുടെ ശരീരത്തില്‍ മറ്റൊരു പ്രശ്നക്കാരനാണ് “ഫ്രീ റാഡിക്കളുകള്‍”. ഇവ പുറത്ത് നിന്ന് വരുന്ന “നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെ” പ്രവര്‍ത്തിക്കുവാന്‍ അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇവയുടെ ഉല്‍പ്പാദനം കൂടുന്നു. അങ്ങിനെ ആയാല്‍ ആ റാഡിക്കലുകള്‍ ശരീരത്തിലെ പ്രോട്ടീനുകളെയും, ഡി.എന്‍.എ. തുടങ്ങിയവയെ ബാധിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ശരീരത്തില്‍ തന്നെ ഇവയെ നശിപ്പിക്കുവാനുള്ള രാസവസ്തുക്കള്‍ ഉണ്ട്. അതിനൊരുദാഹരണമാണ് ഗ്ലൂട്ടാതയോണ്‍ എന്ന രാസവസ്തു. ഇവ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ശരീരത്തെ രക്ഷിക്കുന്നു. എന്നാല്‍ ആസ്ത്മ രോഗികളില്‍ ഗ്ലൂട്ടാതയോണ്‍ നശിപ്പിക്കപ്പെടുകയും അങ്ങിനെ “ഫ്രീ റാഡിക്കളുകളുടെ” സാന്ദ്രത കൂടുകയും ചെയ്യും. അത് നീര്‍കെട്ടിന് കാരണമാകുകയും “ടി എച്ച് 2” കോശങ്ങളുടെ ഉല്‍പ്പാദനം കൂട്ടുവാനും ഇടയാക്കുന്നു.
പാരസെറ്റമോള്‍ ഗ്ലുട്ടാതയോണിനെ വിഘടിപ്പിക്കുവാന്‍ ഇടയാക്കുകയും മുകളില്‍ പറഞ്ഞപോലെ നീര്‍ക്കെട്ടിലേയ്ക്ക് വഴി തെളിക്കുകയും ചെയ്യുമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.
ഇക്കൊല്ലം ജനുവരിയില്‍ പുറത്ത് വന്ന മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗര്‍ഭിണികള്‍ ശക്തികുറഞ്ഞ വേദന സംഹാരികള്‍ കഴിക്കുന്നത് പോലും ജനിക്കുന്ന ആണ്‍കുട്ടികളില്‍ ലൈംഗിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ്. വൃക്ഷണം സഞ്ചിയിലേയ്ക്ക് ഇറങ്ങാതിരിക്കുക, ബീജത്തിന്റെ കൌണ്ട് കുറയുക തുടങ്ങിയവയ്ക്ക് വഴി വെയ്ക്കും പോലും. ഗര്‍ഭകാലത്തിന്റെ 8-14 ആഴ്ചകളിലാണ് ആണ്‍കുട്ടികളുടെ ലൈംഗിക വേര്‍തിരിവ് നടക്കുന്നത്. ഇതിനെ സഹായിക്കുന്നത് ആന്‍ഡ്രൊജന്‍ എന്ന രാസ വസ്തുവും. എന്നാല്‍ വേദന സംഹാരികള്‍ ഈ രാസവസ്തുവിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുകയും അങ്ങിനെ അത് ആണ്‍കുഞ്ഞുങ്ങളുടെ പ്രദ്യുല്‍പ്പാദനത്തിന് പ്രതികൂലമാകുകയും ചെയ്യുന്നു എന്ന് വിലയിരുത്തൂന്നു.
ആസ്ത്മ മാത്രമല്ല ശരീരത്തിലെ തൊലി ഇളകി പോകുന്ന അവസ്ഥയ്ക്കും പാരസെറ്റമോളിന്റെ ഉപയോഗം കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.
പ്രത്യേക അറിയിപ്പ്:
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശാസ്ത്ര ജേര്‍ണലുകളില്‍ വന്ന വിവരങ്ങളാണ്. അതിനാല്‍ തന്നെ ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് ലിങ്കിലുള്ള അതാത് പ്രബന്ധ രചിയതാക്കള്‍ക്ക് കൊടുക്കുന്നു.

ഈ പ്രബന്ധത്തില്‍ പാരസെറ്റമോളിന്റെ ഉപയോഗം 13-14 വയസ്സുള്ള കുട്ടികളില്‍ ആസ്ത്മയ്ക്ക് വഴി തെളിക്കുമെന്ന് പറയുന്നു.
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് പിന്നീട് കുട്ടികളില്‍ ആസ്ത്മയുണ്ടാകുവാന്‍ കാരണമാകുമെന്ന് നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ ജനിച്ച് 6 മാസത്തിനുള്ളില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പിന്നീട് (3 വയസ്സിനുള്ളില്‍ അല്ലെങ്കില്‍ 6-7 വയസ്സില്‍) ആസ്ത്മയുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
1991 മുതല്‍ നടത്തിയ ക്ലിനിക്കല്‍ നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത് ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, കുട്ടികള്‍, ടീനേജ്, മുതിര്‍ന്നവര്‍ എന്നിവര്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ ആസ്ത്മ ഉണ്ടാകുവാനുള്ള സാധ്യത കൂടുന്നു എന്നാണ്.
എന്താണ് ഇതിന് കാരണം.
അതിന് മുന്‍പ് ആസ്ത്മ എന്നത് എന്ത് എന്ന് നോക്കാം. ലോകത്ത് 300 മില്ല്യണ്‍ ജനങ്ങള്‍ ആസ്ത്മയാല്‍ കഷ്ടപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. രണ്ടര ലക്ഷം പേരെങ്കിലും ഓരോ കൊല്ലവും മരണമടയുന്നു. മുതിര്‍ന്നവരില്‍ പെണ്ണുങ്ങളിലാണ് ആസ്ത്മ കൂടുതലായി കണ്ട് വരുന്നത്. എന്നാല്‍ കുട്ടികളില്‍ ആണ്‍കുട്ടികളിലാണ് ആസ്ത്മ കൂടുതലായി കണ്ട് വരുന്നത്. 70% ആസ്ത്മക്കാരിലും അലര്‍ജി ഒരു പ്രധാന പ്രശ്നമാണ്.
ചിത്രത്തിന് കടപ്പാട് എന്‍.എച്ച്.എല്‍.ബി.ഐ.
ശ്വാസകോശ നാളികളില്‍ നീര്‍ക്കെട്ട് വരുന്നതിനാല്‍ വായു സഞ്ചാരം കുറയുന്നു. ശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുകയും വായുവിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ആസ്ത്മ എന്ന് വിളിക്കാം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജി വസ്തുവുമായി (പൂമ്പൊടി, പാറ്റയുടെ ഗന്ധം, മൃഗങ്ങളുടെ സാന്നിദ്ധ്യം, പൊടി, തണുപ്പ്...) സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ആസ്ത്മ പ്രത്യക്ഷപ്പെടും. അല്ലാത്തപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെയും ഇരിക്കുന്നു.
ഇതിന് പുറകിലുള്ള മെക്കാനിസത്തെ പറ്റി പറയുകയാണെങ്കില്‍.... അന്യവസ്തുക്കള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കുമ്പോള്‍ നമ്മുടെ ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നു. സാധാരണ ഗതിയില്‍ വെളുത്ത രക്താണുക്കളില്‍ പെടുന്ന “ടി ഹെല്‍പ്പര്‍” കോശങ്ങള്‍ മറ്റ് പ്രശ്നമൊന്നുമുണ്ടാകാതെ അവയെ നശിപ്പിക്കുന്നു. എന്നാല്‍ ആസ്ത്മ/അലര്‍ജിക്ക് സെന്‍സിറ്റീവ് ആയവരില്‍ “ടി ഹെല്‍പ്പര്‍” കോശങ്ങള്‍ “ടി എച്ച് 2” എന്ന കോശങ്ങള്‍ക്ക് വഴി തെളിക്കുന്നു. ഇവ ശരീരത്തില്‍ കൂടുമ്പോള്‍ അത് നീര്‍കെട്ട് കൂടുതലാക്കുകയും ശ്വാസകോശ നാളികള്‍ ചുരുങ്ങുകയും അങ്ങിനെ ആസ്ത്മയിലേയ്ക്ക് നയിക്കുന്നു.
നമ്മുടെ ശരീരത്തില്‍ മറ്റൊരു പ്രശ്നക്കാരനാണ് “ഫ്രീ റാഡിക്കളുകള്‍”. ഇവ പുറത്ത് നിന്ന് വരുന്ന “നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെ” പ്രവര്‍ത്തിക്കുവാന്‍ അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇവയുടെ ഉല്‍പ്പാദനം കൂടുന്നു. അങ്ങിനെ ആയാല്‍ ആ റാഡിക്കലുകള്‍ ശരീരത്തിലെ പ്രോട്ടീനുകളെയും, ഡി.എന്‍.എ. തുടങ്ങിയവയെ ബാധിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ശരീരത്തില്‍ തന്നെ ഇവയെ നശിപ്പിക്കുവാനുള്ള രാസവസ്തുക്കള്‍ ഉണ്ട്. അതിനൊരുദാഹരണമാണ് ഗ്ലൂട്ടാതയോണ്‍ എന്ന രാസവസ്തു. ഇവ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ശരീരത്തെ രക്ഷിക്കുന്നു. എന്നാല്‍ ആസ്ത്മ രോഗികളില്‍ ഗ്ലൂട്ടാതയോണ്‍ നശിപ്പിക്കപ്പെടുകയും അങ്ങിനെ “ഫ്രീ റാഡിക്കളുകളുടെ” സാന്ദ്രത കൂടുകയും ചെയ്യും. അത് നീര്‍കെട്ടിന് കാരണമാകുകയും “ടി എച്ച് 2” കോശങ്ങളുടെ ഉല്‍പ്പാദനം കൂട്ടുവാനും ഇടയാക്കുന്നു.
പാരസെറ്റമോള്‍ ഗ്ലുട്ടാതയോണിനെ വിഘടിപ്പിക്കുവാന്‍ ഇടയാക്കുകയും മുകളില്‍ പറഞ്ഞപോലെ നീര്‍ക്കെട്ടിലേയ്ക്ക് വഴി തെളിക്കുകയും ചെയ്യുമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.
ഇക്കൊല്ലം ജനുവരിയില്‍ പുറത്ത് വന്ന മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗര്‍ഭിണികള്‍ ശക്തികുറഞ്ഞ വേദന സംഹാരികള്‍ കഴിക്കുന്നത് പോലും ജനിക്കുന്ന ആണ്‍കുട്ടികളില്‍ ലൈംഗിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ്. വൃക്ഷണം സഞ്ചിയിലേയ്ക്ക് ഇറങ്ങാതിരിക്കുക, ബീജത്തിന്റെ കൌണ്ട് കുറയുക തുടങ്ങിയവയ്ക്ക് വഴി വെയ്ക്കും പോലും. ഗര്‍ഭകാലത്തിന്റെ 8-14 ആഴ്ചകളിലാണ് ആണ്‍കുട്ടികളുടെ ലൈംഗിക വേര്‍തിരിവ് നടക്കുന്നത്. ഇതിനെ സഹായിക്കുന്നത് ആന്‍ഡ്രൊജന്‍ എന്ന രാസ വസ്തുവും. എന്നാല്‍ വേദന സംഹാരികള്‍ ഈ രാസവസ്തുവിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുകയും അങ്ങിനെ അത് ആണ്‍കുഞ്ഞുങ്ങളുടെ പ്രദ്യുല്‍പ്പാദനത്തിന് പ്രതികൂലമാകുകയും ചെയ്യുന്നു എന്ന് വിലയിരുത്തൂന്നു.
ആസ്ത്മ മാത്രമല്ല ശരീരത്തിലെ തൊലി ഇളകി പോകുന്ന അവസ്ഥയ്ക്കും പാരസെറ്റമോളിന്റെ ഉപയോഗം കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.
പ്രത്യേക അറിയിപ്പ്:
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശാസ്ത്ര ജേര്‍ണലുകളില്‍ വന്ന വിവരങ്ങളാണ്. അതിനാല്‍ തന്നെ ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് ലിങ്കിലുള്ള അതാത് പ്രബന്ധ രചിയതാക്കള്‍ക്ക് കൊടുക്കുന്നു.
Friday, February 11, 2011
ഫേയ്സ്ബുക്ക് വഴിയുള്ള വിപ്ലവം വിജയിച്ചു
2008 ഏപ്രില്‍ 6ന് ഈജിപ്റ്റില്‍ മുബാറിക്കിനെതിരെ അണിചേരാനുള്ള ആഹ്വാനം ഫേയ്സ്ബുക്കില്‍ (ഏപ്രില്‍ 6 യൂത്ത് മൂവ്മെന്റ്) നല്‍കി തുടങ്ങിയ നീക്കം അതിന്റെ ഫലസമാപ്തിയില്‍ എത്തി. 30 കൊല്ലം അടക്കി വാണ മുബാറക്ക് രാജി വെച്ചൊഴിഞ്ഞു. 18 ദിവസം മാത്രം നീണ്ട ഒടുവില്‍ നടന്ന സമരത്തിന് (18 ദിവസത്തെ വിശേഷങ്ങള്‍) ജനുവരി 25നാണ് ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയത്.
വിക്കിലീക്സ് വഴി മനസ്സിലാകുന്നത് ഫേയ്സ്ബുക്ക് വിപ്ലവം വിജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് പോലും ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ പൊതുവേദിയില്‍ പ്രതിഷേധത്തിന് സാധ്യതയില്ലാത്തിടത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിജയം നേടാം എന്ന് ഈജിപ്തിലെ യുവജനത തെളിയിച്ചു. അതിന് നേതൃത്വം കൊടുത്തവരില്‍ പലരും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു (ആദ്യ കാലത്ത് അവര്‍ നേരിടേണ്ടി വന്നത് യൂ ട്യൂബില്‍ കാണാം, പണ്ട് അജിതയും മറ്റും അനുഭവിച്ചത് എത്രമാത്രം ഭീകരമായിരുന്നുവെന്ന് ഓര്‍മ്മയിലേയ്ക്ക് വരുന്നത് സ്വാഭാവികമായിരിക്കാം, ഭരണകൂടം എന്നും എതിരാളികളെ തകര്‍ക്കുന്നത് ഇങ്ങനെയാണ്).
അമേരിക്കയില്‍ 2010 ഏപ്രില്‍ 27ന് ന്യൂജേര്‍ഴ്സിയില്‍ ചില കുട്ടികള്‍ ഫേയ്സ്ബുക്കിലൂടെ സമരത്തിന് ആഹ്വാനം ചെയ്ത് വിജയിച്ചതിനെ പറ്റി അന്ന് ഒരു പോസ്റ്റിട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലാതെ അമേരിക്കയില്‍ അങ്ങിനെ ഒന്ന് ഫേയ്സ്ബുക്കിലൂടെ വിജയിച്ചപ്പോള്‍ തെല്ല് അത്ഭുതമുണ്ടായിരുന്നു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഒബാമ കാട്ടി തന്നു. 2010ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ യൂട്യൂബ് പരസ്യം വരെ സ്ഥാനാര്‍ത്ഥികള്‍ നല്‍കി എന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ശക്തി തെളിയിക്കുന്നു...
എന്നാല്‍ ഒരു രാജ്യത്തിന്റെ ഭരണാധിപതിയെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പണ ചെലവ് അധികമില്ലാതെ താഴെയിറക്കാം എന്ന് ഈജിപ്തിലെ യുവജനത ലോകത്തിന് കാട്ടി തരുമ്പോള്‍ സമാധാനം നഷ്ടപ്പെടുന്നത് ഭരണകര്‍ത്താക്കളാണ്.
ഇടയ്ക്ക് അടിച്ചൊതുക്കുവാന്‍ “കൂലി തല്ലുകാരെ” ഇറക്കിയെങ്കിലും അതിനെയും അതി ജീവിച്ച് നില്‍ക്കുവാന്‍ ഈജിപ്ത്യന്‍ യുവരക്തം തയ്യാറായി. അവര്‍ക്ക് പിന്തുണയുമായി മറ്റുള്ളവരും.
അമേരിക്കയുടെ ഇന്റലിജന്‍സിന് ഈജിപ്തിലെ സമര നീക്കം മുങ്കൂട്ടി കാണുവാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.
ട്യൂണിഷ്യയില്‍ കണ്ട വിജയമാണ് ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവകാരികള്‍ക്ക് ത്വരഗമായത് എങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ശക്തി എത്രമാത്രമെന്ന് ലോകം കൊണ്ടറിഞ്ഞു.
ലോകം ഇനിയും എത്രയോ ഫേയ്സ്ബുക്ക് വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകാനിരിക്കുന്നു.....

Tuesday, February 8, 2011
ഐ.എസ്സ്.ആര്‍.ഒ.യും മന്മോഹനും പുലിവാലും
2ജി സ്പെക്ട്രം രാജയ്ക്ക് പുറകേ ഇതാ മന്മോഹന്‍ മറ്റൊരു പുലിവാല്‍ പിടിച്ചിരിക്കുന്നു.... ആതും താന്‍ നേരിട്ട് നോക്കുന്ന വകുപ്പില്‍ നിന്ന്....
2005ല്‍ ഐ.എസ്.ആര്‍.ഒ.യുടെ ഭാഗമായ Antrix Corporation Limited, ദേവാസ് എന്ന കമ്പനിക്ക് എസ്സ്. ബാന്റ് ചുളു വിലയ്ക്ക് നല്‍കിയിരിക്കുന്നു! 44 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഈ കരാര്‍ വഴി ഉണ്ടായിരിക്കുന്നത് എന്നാണ് സി.എ.ജി. പറയുന്നത്!
2005ല്‍ നടന്ന ഈ “കരാര്‍” വിവാദമാകുന്നത് ഇപ്പോഴാണ്.
സംഗതി ഇപ്പോള്‍ ആളിപടരുന്നു എന്ന് കണ്ട ഉടനെ കരാര്‍ റദ്ദാക്കും എന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ മുന്‍ ചെയര്‍മാന്‍ മാധവന്റെ പ്രതികരണം നോക്കിയാല്‍ (വീഡിയോ ഇവിടെ) ഇപ്പോഴത്തെ ചെയര്‍മാന്‍ മന്മോഹനെ രക്ഷിക്കുവാനിറങ്ങിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും എന്തൊക്കയോ ചീഞ്ഞ് നാറുന്നു എന്നുമാണ്.
സ്പെക്ട്രം നല്‍കുന്നത് ഐ.എസ്സ്.ആര്‍.ഒ. അല്ലെന്നും അത് നല്‍കുന്നത് ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിറ്റാണെന്നും ആണ് മാധവന്‍ പറയുന്നത്. എന്നാല്‍ ഐ.ടി.യു. വെബ് സൈറ്റ് പറയുന്നത് ഓരോ രാജ്യവും ഉത്തരവാദി ആണെന്നാണ്. ഇന്ത്യയുടേത് ഇവിടെ വിശദമായി കൊടുത്തിട്ടുണ്ട്. കൂടാതെ ഇപ്പോള്‍ ഹിന്ദു പുറത്ത് വിട്ട എഗ്രിമെന്റില്‍ പറയുന്നത് “Antrix shall obtain all necessary government and regulatory approvals relating to the orbital resources, frequency clearance, investment feasibility and funding for the satellite including but not limited to ITU (International Telecommunication Union) coordinated orbital slot, frequency allocation and related approvals for all matters covered in Article 3.” എന്നാണ്. അതായത് ഇവിടെ മാധവന്‍ നുണ പറയുന്നു. ആര്‍ക്ക് വേണ്ടി? ഈ ഡീലിനെ കുറിച്ച് മാധവന് അറിയില്ല എന്ന് പറയുവാന്‍ കഴിയില്ല. കാരണം ആന്ദ്രിക്സിന്റെ തലപത്ത് മാധവനുണ്ട്. കൂടാതെ ദേവാസിന്റെ തലപ്പത്തും പഴയ ഐ.എസ്സ്.ആര്‍.ഒ.ക്കാര്‍ തന്നെയാണ്.
രസകരമായ സംഗതി മന്മോഹന്റെ ഓഫീസ് പറയുന്നത് ഇങ്ങനെ ഒന്നും നടന്നിട്ടില്ല എന്നും അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നും ആണ്. എന്നാല്‍ ഹിന്ദു ദിനപത്രം എഗ്രിമെന്റിന്റെ വിശദാംശം പുറത്താക്കി കഴിഞ്ഞു.
കൂടാതെ ദേവാസ് അവരുടെ വെബ് സൈറ്റില്‍ അവകാശപ്പെടുന്നത് 20005ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേയ്സിന് കീഴില്‍ വരുന്ന ആന്ദ്രിക്സുമായി അവര്‍ക്ക് കരാര്‍ ഉണ്ടെന്നാണ്. അവരുടെ വെബ് സൈറ്റില്‍ പറയുന്നത് “Devas commenced discussions and negotiations in 2003 and consequently entered into a definitive Agreement for Space Segment Lease in January 2005 with Antrix Corporation Limited, a wholly owned Government of India Company under the administrative control of the Department of Space (DOS), Government of India.”എന്നാണ്.
“The Antrix and Devas Agreement is for a dedicated portion of leased transponder capacity on GSAT-6 and GSAT-6A, with specifications that meet Devas’ system configuration as part of the integrated satellite network Devas is deploying. The Devas system operates in the capacity provided on the ISRO/DOS satellites operating in the 2.5-2.69 GHz frequency band covering India. The satellites are built, launched, and controlled by ISRO/DOS” എന്നും പറഞ്ഞ് വെയ്ക്കുന്നു.
ദേവാസിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ അതിന്റെ തലപ്പത്തിരിക്കുന്നവര്‍ മുന്‍പ് ഐ.എസ്സ്.ആര്‍.ഒ.യില്‍ ഉണ്ടായിരുന്നവരാണ് എന്ന് കൂട്ടി വായിക്കുമ്പോള്‍ ഈ വിവാദം ഇവിടം കൊണ്ട് തീരുമെന്ന് തോന്നുന്നില്ല. കുടത്തില്‍ നിന്നും ഇനിയും പലതും വരുവാനിരിക്കുന്നതേയുള്ളൂ....

Wednesday, February 2, 2011
ആശ്വാസവുമായി ഗ്രൌണ്ട് ഹോഗ്
അമേരിക്കയില്‍ ഇക്കൊല്ലം മഞ്ഞ് വീഴാന്‍ തുടങ്ങിയിട്ട് ഒരു രക്ഷയുമില്ല... എല്ലാ ആഴ്ചയും മഞ്ഞ് തന്നെ മഞ്ഞ്... സ്വന്തമായി പുരയിടം ഉള്ളവരാണ് ക്ഷ വരയ്ക്കുക.. കോരി മാറ്റി നടുവൊടിയാന്‍ തുടങ്ങി... മുന്നില്‍ വാല്‍ക്ക് വേ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട... അവിടെയുള്ളത് സമയത്തിന് കോരി കളഞ്ഞില്ലെങ്കില്‍ ഫൈന്‍ തപാലില്‍ വരും....
ഒടുവില്‍ എല്ലാവരും കാത്തിരുന്ന ഗ്രൌണ്ട് ഹോഗ് ദിനം എത്തി. ഗ്രൌണ്ട് ഹോഗ് എന്ന ജീവി തണുപ്പ് തുടങ്ങുമ്പോള്‍ മാളത്തില്‍ കയറും.
പിന്നീട് മഞ്ഞ് കഴിയാറാകുമ്പോഴാണ് പുറത്തിറങ്ങുക. ഫെബ്രുവരി 2 ആം തിയതി ഇഷ്ടന്‍ പുറത്തിറങ്ങി ഒന്ന് പാളി നോക്കുമെന്ന് പറയുന്നു. ഇഷ്ടന്‍ പുറത്തിറങ്ങുമ്പോള്‍ വെയില്‍ കൊണ്ട് സ്വന്തം നിഴല്‍ കണ്ടാല്‍ ഓടി മാളത്തില്‍ കയറും. അതിനര്‍ത്ഥം ഇനി 6 ആഴ്ച കൂടി മഞ്ഞ് സഹിക്കണം. നിഴല്‍ കണ്ടില്ല എങ്കില്‍ രക്ഷപ്പെട്ടു. മഞ്ഞ് ഉടനെ തീരും....
ഇന്ന് മിഡില്‍-നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ മഞ്ഞില്‍ മുങ്ങിയിരിക്കുകയാണ്. പതിവ് പോലെ ഈ വര്‍ഷം പിത്സ്ബര്‍ഗില്‍ ഫില്‍ എന്ന ഗ്രൌണ്ട് ഹോക്ക് 125ആം വര്‍ഷവും പുറത്ത് വന്നു! (ഗ്രൌണ്ട് ഹോഗുകള്‍ക്ക് 6ഓ7ഓ കൊല്ലമേ ആയുസ്സുള്ളൂ)! ഈ പ്രാവശ്യം വെയില്‍ ഇല്ലാത്തതിനാലാകാം പുള്ളി തിരിച്ച് മാളത്തില്‍ കയറിയില്ല... അതായത് ഇക്കൊല്ലം മഞ്ഞ് നേരത്തെ തീരും പോലും.....
കേട്ടപ്പോള്‍ നല്ല സുഖം... റോഡിലൂടെ ഇനി അധികം ഇഴഞ്ഞും തെന്നിയും നീങ്ങണ്ടല്ലോ....
സാധാരണ ഫെബ്രുവരി 2ആം തിയതി കഴിഞ്ഞ് 6 ആഴ്ച കഴിഞ്ഞാല്‍ (മാര്‍ച്ച് 20-21) മഞ്ഞ് കാലം തീരും....

(ഫയല്‍ ചിത്രം)

Subscribe to:
Posts (Atom)