എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, April 15, 2012

ലീഗ് കേരളഗജനാവ് കൊള്ളയടിക്കുമ്പോള്‍

യു.ഡി.എഫ്. തീരുമാനത്തിനെതിരായി ഏകാധിപരമായി 4നു പകരം 5 മന്ത്രിമാരുടെ പേരുകള്‍ ഒരു മത പുരോഹിതനെ (ആ മതത്തിലെ അനേകം ശാഖകളില്‍ ഒന്നിന്റെ മാത്രമായ ഒരു മത നേതാവിനെ) കൊണ്ട്  പ്രഖ്യാപിച്ച് തൂക്ക് ഗവണ്മെന്റിനെ ബ്ലാക്ക് മെയില്‍ ചെയ്യുവാന്‍ ലീഗ് നേതാക്കള്‍ കച്ച മുറുക്കി ഇറങ്ങിയതിനു ശേഷം മാസങ്ങള്‍ക്കിപ്പുറം “സുതാര്യന്‍” എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഉരിയാടുന്ന മുഖ്യന്‍ തന്റെ സഹ നേതാക്കളെ ചതിച്ച് കൊണ്ട് ലീഗിനു 5ആം മന്ത്രി പദം നല്‍കി.

ആ 5ആം മന്ത്രിയിലൂടെ ലീഗിനു പുതിയതായി ഏതെങ്കിലും വകുപ്പ് ലഭിച്ചുവോ?

അപ്പോള്‍ എന്തിനാണു കേരളത്തിനു പുതിയ ഒരു മന്ത്രിയെ അടിച്ചേല്‍പ്പിച്ചത്?

കേരള ജനത നല്‍കുന്ന ടാക്സ് യാതൊരു ഉളുപ്പിമില്ലാതെ മറ്റൊരു മന്ത്രിക്കും ശിങ്കടികള്‍ക്കും ആയി അധിക ചെലവു ചെയ്യുവാന്‍ ഇത്ര അത്യാവശ്യം എന്തായിരുന്നു?

അതിനു കൂട്ടു നിന്ന ഉമ്മന്‍ ചാണ്ടി കേരള ചരിത്രത്തിന്റെ കറുത്ത ഏടുകളില്‍ അവര്‍ക്കൊപ്പം തന്റെ പേരു കൂടി എഴുതി ചേര്‍ത്തത് എന്തിനു വേണ്ടിയായിരുന്നു?

ഒരു വകുപ്പിനു ഒരു മന്ത്രി എന്ന രീതിയില്‍ വീതിച്ച് അങ്ങ് ഭരിച്ച് കേരള ജനതയെ വേഗത്തില്‍ കുത്തു പാളയെടുപ്പിക്കുന്നതല്ലേ ഇതിലും നല്ലത്  ;)

ആര്യാടന്റെ മലപ്പുറം പ്രസംഗം, ചരിത്രത്തിന്റെ കറുത്ത ഏട് ഉണ്ടാക്കിയവര്‍ കേട്ട് മനസ്സിലാക്കാന്‍ യൂട്യൂബ് ലിങ്ക് ഇവിടെ


...

2 comments:

Manoj മനോജ് said...

കേരള ജനതയുടെ പിച്ച പാത്രത്തില്‍ കയ്യിട്ട് വാരുവാന്‍ അനാവശ്യമായി പുതിയ ഒരു മന്ത്രിയെ മാത്രം നല്‍കി എന്തിനായിരുന്നു ഈ പൊറോട്ട് നാടകം “സുതാര്യനായ” ഉമ്മന്‍ ചാണ്ടി നടത്തിയത്?

മണ്ടൂസന്‍ said...

നമ്മളെ പോലുള്ളാർക്കും,ഒരു ജനത്തിനും അങ്ങനെ വെറുതെ കൊള്ളയടിക്കാൻ ഞങ്ങളുടെ അടുത്ത് പണമില്ലാ എന്ന് പറയാനുള്ള ചങ്കൂറ്റമില്ല. അപ്പോ പിന്നെ ഇതങ്ങ് സഹിക്കുക, ഒന്നോ രണ്ടോ എത്ര മന്ത്രിമ്മാരെ വേണമെങ്കിലും. ആശംസകൾ.